ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നുവെന്നും ചിലയിടത്ത് തങ്ങള്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ ചിലയിടങ്ങളില്‍ വ്യക്തമായ മേധാവിത്വം സ്വന്തമാക്കുവാന്‍ ടീമിനായി എന്നും ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. ആദ്യം ബാറ്റ് ചെയ്ത ടീം 260-275 റണ്‍സാണ് ലക്ഷ്യമായിക്കിയിരുന്നതെങ്കിലും വിക്കറ്റുകള്‍ വീണത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. ആഞ്ചലോ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് വീശിയപ്പോള്‍ ടീമിനു 232 റണ്‍സിലേക്ക് എത്തുവാന്‍ സാധിച്ചുവെന്നും ദിമുത് കരുണാരത്നേ പറഞ്ഞു.
സ്കോര്‍ ബോര്‍ഡില്‍ റണ്‍സുണ്ടെങ്കില്‍ ബൗളര്‍മാര്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാനാകുമായിരുന്നുവെന്ന് തനിക്ക് ഉറപ്പായിരുന്നു. തുടക്കത്തില്‍ മലിംഗ വിക്കറ്റുകള്‍ നേടിയപ്പോള്‍ വിജയം ഏവരും സ്വപ്നം കാണുവാന്‍ തുടങ്ങി. ധനന്‍ജയയും അവസരത്തിനൊത്തുയര്‍ന്നു. സ്റ്റോക്സ് വില്ലനായി മാറിയേക്കുമോ എന്ന് ഭയന്നുവെങ്കിലും അതുണ്ടായില്ല.
മത്സരത്തിലെ ടേണിംഗ് പോയിന്റ് സ്റ്റോക്സിന്റെ വിക്കറ്റായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു. താന്‍ റിവ്യൂ ചെയ്യുമ്പോള്‍ അത്ര ആത്മവിശ്വാസത്തിലായിരുന്നില്ല, എന്നിരുന്നാലും റിവ്യൂവിനു പോകുകയായിരുന്നുവെന്നും അത് ഭാഗ്യത്തിന് തങ്ങള്‍ക്ക് അനുകൂലമായെന്നും ദിമുത് കരുണാരത്നേ പറഞ്ഞു.