നേടിയത് 232 റണ്‍സ് മാത്രം അതും പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിംഗിനെതിരെ. ആരും തന്നെ ഈ മത്സരത്തില്‍ ശ്രീലങ്കയുടെ വിജയം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആഞ്ചലോ മാത്യൂസ് നേടിയ 85 റണ്‍സിന്റെ പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ലസിത് മലിംഗ നയിച്ച ശ്രീലങ്കന്‍ ബൗളര്‍മാര്‍ എന്നാല്‍ കളത്തിലിറങ്ങിയത്. രണ്ടാം പന്ത് മുതല്‍ മലിംഗ തുടങ്ങി വെച്ച ഇംഗ്ലണ്ടിന്റെ തകര്‍ച്ച ധനന്‍ജയ ഡി സില്‍വ തുടര്‍ന്നപ്പോള്‍ 47 ഓവറില്‍ 212 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആവുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ റൂട്ടും മധ്യനിരയില്‍ ബെന്‍ സ്റ്റോക്സും അര്‍ദ്ധ ശതകങ്ങളുമായി പൊരുതിയെങ്കിലും ശ്രീലങ്ക 20 റണ്‍സിന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ജോ റൂട്ട് 57 റണ്‍സ് നേടി പുറത്തായപ്പോള്‍ ബെന്‍ സ്റ്റോക്സ് പുറത്താകാതെ നേടിയത് 82ണ്‍സായിരുന്നു. മലിംഗ നാലും ധനന്‍ജയ ഡി സില്‍വ മൂന്നും വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ തകര്‍ത്ത പൂര്‍ണ്ണമാക്കിയത്. വാലറ്റത്തോടൊപ്പം പൊരുതി ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഹീറോ ആയി ബെന്‍ സ്റ്റോക്സ് മാറുമെന്ന് കരുതിയെങ്കിലും നുവാന്‍ പ്രദീപ് മറുവശത്ത് മാര്‍ക്ക് വുഡിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനു തിരശ്ശീല വീഴുകയായിരുന്നു.