2019 ഐസിസി ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കയുടെ ഔദ്യോഗിക ജഴ്സിയും പരിശീലന കിറ്റും പുറത്തിറക്കി. ഇന്ന് നടന്ന ചടങ്ങില്‍ ശ്രീലങ്കയുടെ നായകന്‍ ദിമുത് കരുണാരത്നേയും മറ്റു ശ്രീലങ്ക ക്രിക്കറ്റ് വക്താക്കളും കൂടി ചേര്‍ന്നാണ് ജഴ്സി പുറത്ത് വിട്ടത്. ന്യൂസിലാണ്ടിനെതിരെ ജൂലൈ 1നാണ് ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ മത്സരം.
ദിമുത് കരുണാരത്നേയെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എടുത്ത ലങ്ക ക്യാപ്റ്റന്‍സി ദൗത്യം കൂടി താരത്തിനു നല്‍കുകയായിരുന്നു.