ശ്രീലങ്കയെ നേരിടാൻ ആയി ഇന്ത്യൻ ടീം മുംബൈയിൽ എത്തി

Newsroom

ശ്രീലങ്കയെ നേരിടാൻ ആയുള്ള ഇന്ത്യ അടുത്ത വേദിയായ മുംബൈയിൽ എത്തി. ടീമിന് മികച്ച സ്വീകരണമാണ് ലഖ്നൗവിൽ ലഭിച്ചത്‌. ടീം മുംബൈയിൽ എത്തിയ വീഡിയോ സ്റ്റാർസ്പോർട്സ് പങ്കുവെച്ചു. വ്യാഴാഴ്ച ആണ് മത്സരം നടക്കുക. ആറിൽ ആറും വിജയിച്ച ഇന്ത്യ ഏഴാം മത്സരം ജയിച്ച് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ആകും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യ

ഇന്ന് മുതൽ ഇന്ത്യ മുംബൈയിൽ പരിശീലനം പുനരാരംഭിക്കും. ഹാർദിക് പാണ്ഡ്യയും മുംബൈയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. ഇന്ത്യ അവസാന മത്സരങ്ങളിക് ഹാർദിക് ഇല്ലാതെ ആയിരുന്നു ഇറങ്ങിയത്. ഹാർദിക് ടീമിനൊപ്പം മുംബൈയിൽ ചേരും എങ്കിലും ശ്രീലങ്കയ്ക്ക് എതിരെ കളിക്കാൻ സാധ്യതയില്ല.