ശ്രീലങ്കയെ 171 റൺസിന് പുറത്താക്കി ന്യൂസിലൻഡ്

Newsroom

ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും വെറും 171 റൺസിന് ന്യൂസിലൻഡ് പുറത്താക്കി. സെമി ഉറപ്പിക്കാൻ വലിയ വിജയത്തിനായി നോക്കുന്ന ന്യൂസിലൻഡിനായി മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ന് ബൗളർമാർ കാഴ്ചവെച്ചത്‌. ശ്രീലങ്കയുടെ ഓപ്പണർ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ നിന്ന് തിളങ്ങിയത്. കുശാൽ തുടക്കത്തിൽ 28 പന്തിൽ നിന്ന് 51 റൺസ് എടുത്തിരുന്നു. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വേറെ ബാറ്റർമാർ ആർക്കും തിളങ്ങാനായില്ല.

ശ്രീലങ്ക 23 11 09 16 39 04 010

ഒരു ഘട്ടത്തിൽ 128-9 എന്ന നിലയിൽ ആയിരുന്ന ശ്രീലങ്കയെ മധുശങ്കയും തീക്ഷണയും ചേർന്ന് അവസാന വിക്കറ്റിൽ 43 റൺസ് ചേർത്ത് ഭേദപ്പെട്ട നിലയിൽ എത്തിക്കുക ആയിരുന്നു‌. മധ്യശങ്ക 19 റൺസും തീക്ഷണ 38 റൺസും എടുത്തു.

ന്യൂസിലാൻഡിനായി ബോൾട്ട് ബൗളു കൊണ്ട് ഏറ്റവും മികച്ചു നിന്നു. ബോൾട്ട് 35 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. ലോക്കി ഫെർഗൂസനും മിച്ചൽ സാന്റ്നറും രചിനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൗത്തി ഓരു വിക്കറ്റും വീഴ്ത്തി.