“ശാർദുൽ താക്കൂർ കർണാടകയുടെ ടീമിൽ പോലും എത്തില്ല” – ദൊഡ്ഡ ഗണേഷ്

Newsroom

ഇന്ത്യൻ ലോകകപ്പ് ടീമിൽ അംഗമായ ശാർദുൽ താക്കൂറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ബൗളർ ദൊഡ്ഡ ഗണേഷ്. ശാർദുലിന്റെ ഇപ്പോഴത്തെ ബൗളിംഗിന്റെ അടിസ്ഥാനത്തിൽ കർണാടകയുടെ ഇലവനിൽ ഇടംപിടിക്കാൻ വരെ താക്കൂർ പാടുപെടുമെന്ന് ഗണേഷ് പറഞ്ഞു. ബംഗ്ലാദേശിനെതിരെ മോശം ബൗളിങ് പ്രകടനമായിരുന്നു ശാർദുലിൽ നിന്ന് കാണാൻ ആയത്. ഇതിനു പിന്നാലെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വിമർശനം. 9 ഓവറിൽ 59 റൺസ് വഴങ്ങിയ ശാർദുലിന് ഒരു വിക്കറ്റ് പോലും നേടാൻ ആയിരുന്നില്ല.

ശാർദുൽ 23 10 21 09 48 35 281

“ശാർദുൽ താക്കൂറിനോട് ബഹുമാനത്തോടെ, അദ്ദേഹത്തിന്റെ ബൗളിംഗ് മാത്രം എടുത്താൽ, ഏത് ഫോർമാറ്റിൽ ആയാലും ഇന്ത്യയുടെ എന്നല്ല കർണാടകയുടെ പ്ലേയിംഗ് ഇലവനിൽ എത്താൻ വരെ അദ്ദേഹം പാടുപെടും” ഗണേഷ് X-ൽ ട്വീറ്റ് ചെയ്തു.

ശാർദുലിനെ ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഇന്ത്യ വിശ്വസിക്കുന്നുണ്ട് എങ്കിലും ഈ ലോകകപ്പിൽ ഇതുവരെ ക്രിക്കറ്റ് ആരാധകരുടെ വിശ്വാസം നേടിയെടുക്കാൻ ശാർദുലിന് ആയിട്ടില്ല.