മുഹമ്മദ് ഷമിയുടെ ഗംഭീര ബൗളിംഗ് ഫോം ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും തുടരുന്നത് കാണാൻ ആയി. ഇന്ന് രണ്ടു വിക്കറ്റുകൾ നേടിയതോടെ ഈ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ലീഡിംഗ് വിക്കറ്റ് ടേക്കർ ആയി മുഹമ്മദ് ഷമി മാറി. ഇന്നത്തെ വിക്കറ്റുകളോടെ 4 മത്സരങ്ങളിൽ നിന്ന് ഷമിക്ക് 16 വിക്കറ്റുകൾ ആയി. ബുമ്രയെ ഷമി മറികടന്നു. ടൂർണമെന്റിലെ ആദ്യ നാലു മത്സരങ്ങൾ കളിക്കാതെ ആണ് ഷമി ഒന്നാമത് എത്തിയത്.
മൊത്തം വിക്കറ്റ് വേട്ടയിൽ ഓസ്ട്രേലിയയുടെ ആഡം സാമ്പ ആണ് മുന്നിൽ ഉള്ളത്. അദ്ദേഹത്തിന് 19 വിക്കറ്റുകൾ ഉണ്ട്. ഷമി ഇന്ന് മാക്രമിനെയും വാൻ ഡെർ ഡസനെയും ആണ് പുറത്താക്കിയത്. ശ്രീലങ്കയ്ക്ക് എതിരെയും ന്യൂസിലൻഡിന് എതിരെയും ഷമി അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും വീഴ്ത്തി.
ഷമിക്ക് ലോകകപ്പിൽ ആകെ 47 വിക്കറ്റുകൾ ആയി. വെറും 15 ഇന്നിംഗ്സിൽ നിന്ന് ആണ് 47 വിക്കറ്റുകൾ. ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുക്കുന്ന താരമായി ഷമി കഴിഞ്ഞ മത്സരത്തോടെ മാറിയിരുന്നു.