ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ് കടന്നിരിക്കുന്നത്. 99 പന്തില്‍ നിന്ന് പുറത്താകാതെ 124 റണ്‍സാണ് ഷാക്കിബ് ഇന്ന് നേടിയത്. ലിറ്റണ്‍ ദാസിനൊപ്പം 189 റണ്‍സ് നേടി ഷാക്കിബ് ഈ ലോകകപ്പിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന ബഹുമതി കൂടി നേടി.
വിന്‍ഡീസിനെതിരെ ടീമിന്റെ 7 വിക്കറ്റ് വിജയം കുറിയ്ക്കുന്നതിനിടെ തമീം ഇക്ബാലിനു ശേഷം ബംഗ്ലാദേശ് ക്രിക്കറ്റില്‍ ആറായിരം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. അത് പോലെ തന്നെ ഒരു ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. 2015ല്‍ മഹമ്മദുള്ള നേടിയ 365 റണ്‍സെന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്.