ലോകകപ്പിൽ പാകിസ്താനെ ഏകപക്ഷീയമായി ഇന്ത്യ പരാജയപെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ വിജയത്തിന് കാരണം ഇന്ത്യൻ പ്രീമിയർ ലീഗ് ആണെന്ന് പറഞ്ഞ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അഫ്രീദി ഇന്ത്യയുടെ വിജയത്തിന്റെ പിന്നിൽ ഐ.പി.എല്ലിന്റെ സാന്നിധ്യമാണെന്ന് പറഞ്ഞത്. മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. മത്സരം ജയിച്ച ഇന്ത്യൻ ടീമിനെയും ഷാഹിദ് അഫ്രീദി അഭിനന്ദിച്ചു.
ഇന്ത്യയുടെ കളിയുടെ നിലവാരം വളരെ മികച്ചതായിരുന്നെന്നും ഐ.പി.എൽ കൊണ്ട്യുവാക്കൾക്ക് സമ്മർദ്ദം നേരിടാനുള്ള കഴിവുകൾ പഠിക്കാൻ പറ്റുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു. മത്സരത്തിൽ 40-50 റൺസ് നേടുന്ന താരങ്ങൾ അത് വലിയ സ്കോറിലേക്ക് ഉയർത്തേണ്ടത് മത്സരം ജയിക്കാൻ ആവശ്യമാണെന്നും 70 മുതൽ 80 ശതമാനത്തോളം മത്സരങ്ങൾ ജയിക്കുന്നത് ഫീൽഡിങ് കൊണ്ടാണെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.