ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇല്ലാത്തതിൽ സഞ്ജുവിന്റെ പ്രതികരണം

Newsroom

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാത്ത മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. കാര്യങ്ങൾ അംഗീകരിക്കുന്നു എന്നും താൻ മുന്നോട്ട് പോകും എന്നും അർത്ഥം വരുന്ന ചെറിയ ഒരു പോസ്റ്റ് ആണ് സഞ്ജു ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. “It is what it is, I choose to keep moving forward” എന്നതായിരുന്നു സഞ്ജുവിന്റെ ഇൻസ്റ്റ പോസ്റ്റ്.

സഞ്ജു 23 09 19 16 35 44 628

ഏഷ്യ കപ്പിൽ റിസേർവ്സ് താരമായി സഞ്ജു സാംസൺ ശ്രീലങ്കയിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ കെ എൽ രാഹുൽ പൂർണ്ണ ഫിറ്റ്നസിൽ എത്തിയതോടെ സഞ്ജുവിനെ ശ്രീലങ്കയിൽ നിന്നും ഇന്ത്യ തിരിച്ചയച്ചു. ലോകകപ്പിനുള്ള അവസാന 15 അംഗ ടീമിൽ താരം എത്തിയതുമില്ല. ഇഷാൻ കിഷാന്റെ മികച്ച ഫോമും സഞ്ജു സാംസണ് തിരിച്ചടിയായി.

ഏകദിനത്തിൽ സഞ്ജു സാംസന്റെ ബാറ്റിംഗ് റെക്കോർഡുകൾ മികച്ചതായിട്ടും ഇന്ത്യ ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റിലേക്ക് വന്നപ്പോൾ സഞ്ജുവിനെ വിശ്വസിക്കാൻ തയ്യാറായില്ല.