ഇന്ന് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര താൻ സച്ചിൻ ടെൻഡുൽക്കറിനെ ആരാധിച്ചിരുന്നു എന്നും അദ്ദേഹത്തിൽ നിന്ന് ഏറെ സ്വാധീനം ഉൾക്കൊണ്ടിട്ടുണ്ട് എന്നും പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 96 പന്തിൽ നിന്ന് 123 റൺസ് അടിച്ചിരുന്നു. രാഹുൽ ദ്രാവിഡിന്റെയും സച്ചിന്റെയും പേര് ചേർത്താണ് രചിൻ എന്ന പേര് അദ്ദേഹത്തിന് മാതാപിതാക്കൾ ഇട്ടത്.
“സച്ചിനും ദ്രാവിഡും രണ്ടുപേരും വളരെ സ്പെഷ്യൽ ക്രിക്കറ്റ് കളിക്കാരാണെന്ന് ഞാൻ കരുതുന്നു. വ്യക്തമായും, ഞാൻ അവരുടെ ധാരാളം കഥകൾ കേൾക്കുകയും ധാരാളം ഫൂട്ടേജുകൾ കാണുകയും ചെയ്തിട്ടുണ്ട്,ഞാൻ സച്ചിൻ ടെണ്ടുൽക്കറെ ആരാധിച്ചു. ഒരുപാട് ആളുകൾ അത് ചെയ്തുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ബാറ്റ് ചെയ്ത രീതിയും സാങ്കേതികതയും കാണാൻ മനോഹരമായിരുന്നു, ”രവീന്ദ്ര പറഞ്ഞു.
ബ്രയാൻ ലാറയെയും ഇടംകൈയ്യൻ ബാറ്ററായ കുമാർ സംഗക്കാരയെയും തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. “ഇടം കയ്യൻ ആയത് കൊണ്ട് എനിക്ക് ലാറയെ ഇഷ്ടമാണ്, എനിക്ക് സംഗക്കാരയെ ഇഷ്ടമാണ്,, പക്ഷേ സച്ചിൻ തീർച്ചയായും ആരാധ്യനായിരുന്നു,” രവീന്ദ്ര കൂട്ടിച്ചേർത്തു.