ദക്ഷിണാഫ്രിക്കയുടെ രണ്ടു പ്രധാന പേസർമാൻ ലോകകപ്പിന് ഇല്ല

Newsroom

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നേ ദക്ഷിണാഫ്രിക്കക്ക് വലിയ തിരിച്ചടി. അവരുടെ പേസർമാരായ ആൻറിച്ച് നോർകിയയെയും സിസന്ദ മംഗളയെയും അവർക്ക് ലോകകപ്പിൽ നഷ്ടമാകും ർന്ന് ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചു. നട്ടെല്ലിന്റെ പ്രശ്‌നങ്ങൾ കാരനണം നോർകിയ കുറച്ച് കാലമായി പ്രയാസപ്പെടുന്നുണ്ട്. അവസാനമായി ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലാണ് അദ്ദേഹം കളിച്ചത്.

Picsart 23 09 21 13 17 26 133

മറ്റൊരു ഫാസ്റ്റ് ബൗളറായ സിസന്ദ മഗലയും പരിക്കിൽ നിന്ന് കരകയറുന്നതിൽ പരാജയപ്പെട്ടു. കാൽമുട്ടിന് ആണ് മഗലയ്ക്ക് പരിക്ക്. പകരക്കാരായി ആൻഡിലെ ഫെഹ്ലുക്വായോയെയും ലിസാദ് വില്യംസിനെയും ദക്ഷിണാഫ്രിക്ക ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ടീമിനായി ഫെഹ്‌ലുക്‌വായോ 76 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. വില്യംസ് ഒരു ഏകദിനം മാത്രമാണ് ഇതുവരെ കളിച്ചത്.