ധോണിയുടെ ബലിദാന്‍ ഗ്ലൗസിനെ വിലക്കിയ ഐസിസിയുടെ തീരുമാനത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ പറയുന്നത് നിയമം എല്ലാവര്‍ക്കും ബാധകം എന്നാണ്. ഐസിസിയ്ക്ക് നിയമങ്ങളുണ്ട്, അത് എല്ലാവരും അനുസരിക്കേണ്ടതാണെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു. അതിനാണ് ഇവയെ തയ്യാറാക്കിയിരിക്കുന്നതെന്നും. മോയിന്‍ അലി 2014ല്‍ സേവ് ഗാസ, ഫ്രീ പലസ്തീന്‍ റിസ്റ്റ് ബാന്‍ഡുകള്‍ ധരിച്ച് ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ കളിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനെതിരെ പിഴ ഈടാക്കിയിരുന്നു.
ഐസിസി താരം പിന്നീട് ആ മത്സരത്തില്‍ ഇത്തരം കാര്യങ്ങള്‍ ധരിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. സമാനമായ സാഹചര്യമാണിതെന്നും സുനില്‍ ഗവാസ്കര്‍ അറിയിച്ചു. ധോണിയെ ഇത്തരത്തില്‍ ഗ്ലൗസ് ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റു രാജ്യങ്ങളിലെ താരങ്ങളും ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തേക്കാം. നിയമങ്ങള്‍ വരുന്നതിന് മുമ്പാണ് ഇത്തരം കാര്യങ്ങളെ എതിര്‍ക്കേണ്ടിയിരുന്നത്. നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നിയമം വന്ന ശേഷം ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സോഷ്യല്‍ മീഡിയയിലെ മുറവിളിയെ ചൂണ്ടിക്കാണിച്ച് ഗവാസ്കര്‍ പറഞ്ഞു.
കാര്യം ഇതാണെങ്കിലും ബിസിസിഐ ധോണിയ്ക്ക് ഈ വിഷയത്തില്‍ പിന്തുണ നല്‍കിയിരിക്കുന്നതിനാല്‍ താരത്തിനെതിരെ നടപടിയൊന്നും ഇന്ത്യന്‍ ബോര്‍ഡില്‍ നിന്നുണ്ടാവില്ല.