വലിയ മത്സരങ്ങൾ കൈകാര്യം ചെയ്യാൻ രോഹിത് ശർമ്മക്ക് അറിയാം എന്ന് സഹീർ ഖാൻ

Newsroom

Picsart 23 11 15 23 04 34 745
Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശർമ്മ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ ഇതിഹാസ പേസർ സഹീർ ഖാൻ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി പുരുഷ ലോകകപ്പ് 2023 ഫൈനലിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു സഹീർ. വലിയ മത്സരങ്ങളും നിമിഷങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അറിയാമെന്ന് സഹീർ ഖാൻ പറഞ്ഞു.

രോഹിത് 23 11 13 14 38 19 840

“രോഹിത് ശർമ്മ ഒരു മികച്ച ലീഡർ ആണ്. ഈ ലോകകപ്പിൽ അദ്ദേഹം ഒരേ സമയം തീവ്രമായും ശാന്തനായും ടീമിനെ നയിച്ചു. അവൻ ബാറ്റ് ചെയ്യാൻ പോകുമ്പോൾ വളരെ തീവ്രമായി കാണുകയും, നികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ നായകനിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്,” സഹീർ പറഞ്ഞു.

“അദ്ദേഹം പലതവണ ഇത്തരം വലിയ മത്സരങ്ങൾ കളിച്ചിട്ടുള്ള ആളാണ്. വലിയ അവസരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിന് അറിയാം. വ്യത്യസ്ത തലങ്ങളിൽ ഞങ്ങൾ അത് കണ്ടിട്ടുണ്ട്, നിങ്ങൾക്ക് ട്രോഫികൾ നേടേണ്ടിവരുമ്പോൾ, അതിന് എന്താണ് വേണ്ടതെന്ന് അവന് കൃത്യമായി അറിയാം. അതുകൊണ്ട് അദ്ദേഹം കാര്യങ്ങൾ വളരെ ലളിതമായി സൂക്ഷിക്കുമെന്ന് ഞാൻ കരുതുന്നു. ” സഹീർ കൂട്ടിച്ചേർത്തു.