ഇന്ന് ഇന്ത്യയുടെ ചെയ്സ് തുടക്കത്തിൽ പാളിയപ്പോൾ നിയന്ത്രണം ഏറ്റെടുത്തത് വിരാട് കോഹ്ലിയും കെ എൽ രാഹുലും ആയിരുന്നു. ഇന്ത്യ 2-3 എന്ന പരിതാപകരമായ നിലയിൽ ഇരിക്കെ ആയിരുന്നു രാഹുലും കോഹ്ലിയും ഒരുമിച്ചത് ഇരുവരും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഇരുവർക്കും ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ വീണപ്പോൾ താൻ ആശങ്കപ്പെട്ടിരുന്നു എന്ന് രോഹിത് പറഞ്ഞു.
നിങ്ങളുടെ ഇന്നിംഗ്‌സ് അങ്ങനെ തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, ഓസീസ് ബൗളർമാർ നല്ല ഏരിയകളിൽ പന്തെറിഞ്ഞതിന് ക്രെഡിറ്റ് അവർക്ക് നൽകണം പക്ഷേ വിരാടിനും കെഎല്ലിനും അവർ എങ്ങനെ ചേസിങ്ങിനെ സമീപിച്ചത് എന്നതിന്റെ ക്രെഡിറ്റ് നൽകണം. രോഹിത് പറഞ്ഞു.
ഇതുപോലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായവർ വന്ന് ടീമിനു വേണ്ടി ജോലി ചെയ്യേണ്ടിവരും. രോഹിത് പറഞ്ഞു. ഇന്ന് ചെന്നൈയിൽ കിട്ടിയ പിന്തുണ മികച്ചതായിരുന്നു എന്നും ക്യാപ്റ്റൻ പറഞ്ഞു. ചെന്നൈ ഒരിക്കലും നിരാശപ്പെടുത്തില്ല, അവർ ക്രിക്കറ്റിനെ സ്നേഹിക്കുന്നു, രോഹിത് കൂട്ടിച്ചേർത്തു.