ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ഒരു റെക്കോർഡ് കൂടെ. ഏകദിനത്തിൽ ഒരു വർഷം 50 സിക്സുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറി. ഇന്ന് ന്യൂസിലൻഡിന് എതിരെ ഹെൻറിയുടെ ആദ്യ ഓവറിൽ സിക്സ് അടിച്ചതോടെയാണ് രോഹിത് ഈ വർഷം 50 സിക്സസിൽ എത്തിയത്. ഏകദിനത്തിൽ ഇതിനു മുമ്പ് രണ്ട് താരങ്ങൾ മാത്രമെ ഒരു വർഷം 50ൽ കൂടുതൽ സിക്സ് അടിച്ചിട്ടുള്ളൂ.
2015ൽ എ ബി ഡി വില്ലിയേഴ്സും 2019ൽ ക്രിസ് ഗെയ്ലും ആണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. എ ബി ഡി 2015ൽ 58 സിക്സ് അടിച്ചിരുന്നു. ഗെയ്ല് 2019ൽ 56 സിക്സും അടിച്ചിരുന്നു. രോഹിത് ശർമ്മ ഈ ഫോമിൽ ആണെങ്കിൽ ഈ ലോകകപ്പിൽ എ ബി ഡിയുട്വ് 58 സിക്സ് എന്ന റെക്കോർഡും തകർത്തേക്കും.