ഏകദിനത്തിൽ 300 സിക്സ്!! രോഹിത് ശർമ്മ ചരിത്രം എഴുതുന്നു

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരു ചരിത്രം കൂടെ രചിച്ചു. ഏകദിനത്തിൽ 300 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറി. ഇന്ന് മൂന്ന് സിക്സുകൾ മതിയായിരുന്നു രോഹിതിന് ഈ നാഴികകല്ലിൽ എത്താൻ‌. ആദ്യ 29 പന്തിൽ തന്നെ നാലു സിക്സുകൾ അടിച്ച് രോഹിത് ശർമ്മ 300 സികസിനു മേലെ എത്തി. ഷഹീനെയും നവാസിനെയും ഒരോ സിക്സ് അടിച്ച രോഹിത്, ഹാരിസ് റഹൂഫിന്റെ ആദ്യ ഓവറിൽ രണ്ടു സിക്സും അടിച്ചു.

രോഹിത് ശർമ്മ 23 10 14 18 43 27 059

246 ഇന്നിംഗ്സിൽ നിന്നാണ് രോഹിത് 300 സിക്സിൽ എത്തിയത്‌. 331 സിക്സുകൾ അടിച്ച ഗെയ്ലും 351 സിക്സുകൾ അടിച്ച ഷഹീദ് അഫ്രീദിയും മാത്രമാണ് രോഹിത് ശർമ്മയുടെ മുന്നിൽ ഉള്ളത്. കഴിഞ്ഞ മത്സരത്തിനിടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച താരമായി രോഹിത് മാറിയിരുന്നു.

Most sixes in ODI history:

Afridi – 351 (369 innings)

Gayle – 331 (294 innings)

Rohit – 301* (246 innings)