ലോകകപ്പില്‍ ചേസിംഗില്‍ ഒരു ഇന്ത്യയ്ക്കാരന്‍ നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍, ഒന്നാമന്‍ ഇപ്പോളും കെനിയയ്ക്കെതിരെ സച്ചിന്‍ നേടിയ റണ്‍സ്

Sayooj

122 റണ്‍സ് നേടി പുറത്താകാതെ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ വിജയം ഒരുക്കിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ചേസിംഗില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറായിരുന്നു ഇത്. തന്റെ സ്വതസിദ്ധമായ ശൈലി മറന്ന് ടീമിനു വേണ്ടി നങ്കുരമിട്ട് ഇന്ത്യയുടെ ലോകകപ്പ് യാത്രയ്ക്ക് വിജയത്തുടക്കം കുറിയ്ക്കുന്നതിനായിരുന്നു രോഹിത് മുന്‍തൂക്കം നല്‍കിയത്.

അതേ സമയം 1996ല്‍ കെനിയയ്ക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 127 റണ്‍സാണ് ഇന്ത്യയ്ക്കായി ചേസിംഗില്‍ ഉള്ള ഏറ്റവും ഉയര്‍ന്ന സ്കോര്‍. അന്ന് സച്ചിനും പുറത്താകാതെ നില്‍ക്കുകയായിരുന്നു.