പാകിസ്താനെതിരെ ഇന്ത്യൻ താരം രോഹിത് ശർമയുടെ സെഞ്ചുറി ലോകോത്തരമായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ടറുമായ ദിലീപ് വെങ്‌സർക്കർ. രോഹിത് ശർമ്മ വളരെ പക്വത ഉള്ള താരമാണെന്നും മികച്ച അനുഭവസമ്പത്തുള്ള താരമാണെന്നും ക്രിക്കറ്റ് ലോകത്തെ മികച്ച താരങ്ങളിൽ ഒരാളാണെന്നും വെങ്‌സർക്കർ പറഞ്ഞു. മത്സരത്തിൽ 113 പന്തിൽ നിന്ന് 140 റൺസ് നേടിയ രോഹിത് ശർമയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ പാകിസ്താനെ 89 റൺസിന് തോൽപ്പിച്ചിരുന്നു.
വളരെയധികം സമ്മർദ്ദം ഉണ്ടായിരുന്ന മത്സരത്തിൽ തന്റെ സ്ഥിരം ഓപ്പണിങ് പങ്കാളിയായ ശിഖർ ധവാൻ ഇല്ലാതിരുന്നിട്ടുകൂടി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മികച്ച പ്രകടനമാണ് രോഹിത് ശർമ്മ നടത്തിയതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൻ ടീമിൽ കോഹ്‌ലിയും രോഹിതും രാഹുലും ധവാനും ലോകോത്തര താരങ്ങൾ ആണെന്നും വെങ്‌സർക്കർ പറഞ്ഞു.
ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഈ ഘട്ടത്തിൽ മികച്ച ഫോമിൽ ഉള്ളതെന്നും അവർക്കാണ് കിരീട സാധ്യത കൂടുതല്ലെന്നും എന്നാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിൻഡീസിനെതിരെയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും വെങ്‌സർക്കർ പറഞ്ഞു. ഇംഗ്ലണ്ടിനെയും ഇന്ത്യയെയും കൂടാതെ ഓസ്ട്രലിയയും വെസ്റ്റിൻഡീസും കിരീടം നേടാൻ സാധ്യത ഉള്ളവരാണെന്നും എന്നാൽ ന്യൂസിലാൻഡ് ടൂർണമെന്റിലെ കറുത്ത കുതിരകൾ ആവുമെന്നും എന്നും വെങ്‌സർക്കർ പറഞ്ഞു.