സമ്മര്‍ദ്ദം ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ വലിയ പ്രഭാവമുണ്ടാക്കില്ലെങ്കിലും ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സമ്മര്‍ദ്ദം വലിയൊരു ഘടകമാകുമെന്നും അതിനെ അതിജീവിക്കുകയാവും ഏറെ നിര്‍ണ്ണായകമെന്നും അഭിപ്രായപ്പെട്ട് വിരാട് കോഹ്ലി. ലോകകപ്പിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.
എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും നോക്കാതെ താരങ്ങളെല്ലാം സ്വന്തം കഴിവുകളിലേക്ക് ശ്രദ്ധ ചെലുത്തണമെന്നാണ് വിരാട് കോഹ്ലി തന്റെ അഭിപ്രായമായി പങ്കുവെച്ചത്. ആദ്യ ഘട്ടത്തില്‍ പത്ത് ടീമുകളാണുള്ളത്, ഇതില്‍ എല്ലാം ടീമുകളും ഒപ്പത്തിനൊപ്പമല്ല എന്നതാണ് സത്യം അതിനാല്‍ തന്നെ ടൂര്‍ണ്ണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോളാണ് കൂടുതല്‍ തീവ്രവും ശക്തവുമാകുകയെന്നും സമ്മര്‍ദ്ദം കൂടുതല്‍ അപ്പോളാവും വരികയെന്നുമെന്നാണ് തന്റെ വിശ്വാസമെന്നും വിരാട് കോഹ്ലി പറഞ്ഞു.