പാകിസ്താൻ മത്സരത്തിൽ പാകിസ്താൻ സിന്ദാബാദ് വിലക്കി പോലീസ്

Newsroom

ഇന്ന് ബെംഗളൂരുവിൽ നടക്കുന്ന പാകിസ്താൻ ഓസ്ട്രേലിയ പോരാട്ടത്തിൽ പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. പാകിസ്താൻ ആരാധകനായ ഒരു യുവാവിനെ പാകിസ്താനു വേണ്ടി ജയ് വിളിക്കുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് വിവാദമായത്. പാകിസ്താൻ സിന്ദാബാദ് എന്ന് സ്റ്റേഡിയത്തിൽ വിളിക്കാൻ പാടില്ല എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

പാകിസ്താൻ 23 10 20 21 23 43 387

താൻ പാകിസ്താനിൽ നിന്ന് ആണ്, തന്റെ ടീമും ഓസ്ട്രേലിയയും ആണ് കളിക്കുന്നത്. അപ്പോൾ തനിക്ക് തന്റെ ടീമിനെ പിന്തുണക്കാൻ ആകില്ലെ എന്ന് ആരാധകൻ ചോദിച്ചു. പോലീസ് ഇന്ത്യക്ക് ജയ് വിളിക്കുന്നത് ആകാം എന്നും എന്നാൽ പാകിസ്താൻ ജയ് വിളികൾ വേണ്ട എന്നും മറുപടി നൽകി. പാകിസ്താൻ ആരാധകൻ വീഡിയോ എടുക്കാൻ ശ്രമിച്ചതോടെയും മറ്റു ഉദ്യോഗസ്ഥർ ഇടപെട്ടതോടെയും പ്രശ്നം പരിഹരിക്കപ്പെട്ടു.

നേരത്തെ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ പാകിസ്താനായി അനൗൺസ്മെന്റ് ഒന്നും ഉണ്ടാവാത്തതിൽ പാകിസ്താൻ പ്രതിഷേധം ഉയർത്തിയിരുന്നു. പുതിയ വിവാദങ്ങളോട് പാകിസ്താൻ എങ്ങനെ ഔദ്യോഗികമായൊ പ്രതികരിക്കും എന്നതാകും കണ്ടറിയേണ്ടത്.