പാകിസ്താൻ ഈ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നായിരുന്നു എന്ന വാദം നിരസിച്ച് അവരുടെ കോച്ച് ഗ്രാന്റ് ബ്രാഡ്ബേൺ. ഈ ടൂർണമെന്റിൽ 10 ടീമുകൾ ഉള്ളതിനാൽ നിങ്ങൾക്ക് എവിടെ നിന്ന് പാകിസ്താൻ ഫേവറിറ്റ് എന്ന ടാഗ് വന്നു എന്ന് എനിക്ക് ഉറപ്പില്ല. കോച്ച് പറഞ്ഞു.
ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച 150 ക്രിക്കറ്റ് താരങ്ങൾ ഈ ലോകകപ്പൊൽ കളിക്കുന്നു. ഐസിസി റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ആകാം പാകിസ്താൻ ഫേവറിറ്റ്സ് എന്ന് പറയപ്പെട്ടത്. എന്നാൽ ഇന്ത്യയ്‌ക്കൊപ്പം ഏറെ കാലമായി കളിക്കാൻ കഴിഞ്ഞിട്ടില്ല, പാകിസ്ഥാനിൽ ഇതുവരെ വരാത്ത പല മുൻനിര രാജ്യങ്ങളുമായും കളിക്കാൻ ഞങ്ങൾക്ക് കഴിയാറില്ല. പാകിസ്ഥാൻ കോച്ച് ഗ്രാന്റ് ബ്രാഡ്ബേൺ മാധ്യമങ്ങളോട് പറഞ്ഞു.
“ഏപ്രിലിൽ ഞങ്ങൾ ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തായിരുന്നു, ടൂർണമെന്റിന് തൊട്ടു മുമ്പ് ഞങ്ങൾ ഒന്നാം സ്ഥാനത്തെത്തി, അവിടെയാണ് നിങ്ങൾ ഫേവറിറ്റ്സ് എന്ന് വിളിക്കപ്പെടുന്നത്. പക്ഷേ ഞങ്ങൾ യാഥാർത്ഥ്യബോധമുള്ളവരാണ്. ഞങ്ങൾ ഇതുവരെ ലോകത്തിലെ ഏറ്റവും മികച്ചവരായിട്ടില്ല, ഈ ടൂർണമെന്റിൽ ആരെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് എളുപ്പം കഴിയില്ല. ഗുണനിലവാരമുള്ള ക്രിക്കറ്റ് കളിക്കണം, നമ്മുടെ കളിയുടെ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളും ഒരുമിച്ച് ചേരണം. നമ്മുടെ രാജ്യത്തിന് സന്തോഷം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” കോച്ച് പറഞ്ഞു.