പാകിസ്താനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യ ആയിരിക്കും സമ്മർദ്ദത്തിൽ എന്ന് ഹസൻ അലി

Newsroom

Picsart 23 10 13 22 52 00 074
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ വരുമ്പോൾ സമ്മർദ്ദം ഇന്ത്യക്ക് ആയിരിക്കും എന്ന് പാകിസ്ഥാൻ പേസർ ഹസൻ അലി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2023ൽ ഇറങ്ങുമ്പോൾ സ്വന്തം കാണികൾ ആയത് കൊണ്ട് ഇന്ത്യക്ക് ആകും സമ്മർദ്ദം എന്ന് ഹസൻ അലി പറയുന്നു.

ഇന്ത്യ 23 10 13 22 55 10 302

“ഇത് ലോകത്തിലെ ഏറ്റവും മികച്ച കായിക മത്സരമാണ്. ലോകമെമ്പാടുമുള്ള എല്ലാവരും ഈ മത്സരം കാണാൻ കാത്തിരിക്കുന്നു. ടീം ഈ കളിക്കായി കാത്തിരിക്കുകയാണ്‌, കൂടാതെ 100,000-ത്തിലധികം ആരാധകരുള്ള ഒരു വേദിയിൽ കളിക്കാൻ ഞാനും കാത്തിരിക്കുന്നു.” അലി പറഞ്ഞു.

“റെക്കോർഡുകൾ തകർക്കാൻ ഉള്ളതാണ്, 50 ഓവർ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ലെന്ന ഈ ജിൻക്സ് തകർക്കാൻ ഞങ്ങളും കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഹോം ഗ്രൗണ്ടായതിനാൽ സമ്മർദത്തിലാകുന്നത് ഇന്ത്യയാണ്. ഇതുപോലൊരു വലിയ ഗെയിമിൽ എപ്പോഴും സമ്മർദം ഉണ്ടാകും” അലി കൂട്ടിച്ചേർത്തു.