ലോര്‍ഡ്സില്‍ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Sayooj

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരമാണിത്. എന്നാല്‍ താന്‍ ബൗളിംഗ് തിരഞ്ഞെടുക്കാന്‍ ഇരുന്നതാണെന്നും അതിനാല്‍ ടോസ് നഷ്ടമായതില്‍ വിഷമമില്ലെന്നും ഫാഫ് ഡു പ്ലെസി അറിയിച്ചു.

പാക്കിസ്ഥാന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഹസന്‍ അലിയും ഷൊയ്ബ് മാലികും പുറത്ത് പോകുമ്പോള്‍ ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയും ടീമിലേക്ക് എത്തുന്നു. അതേ സമയം മാറ്റങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ഷഹീന്‍ അഫ്രീദി

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ഹഷിം അംല, ഫാഫ് ഡു പ്ലെസി, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലേ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, ഇമ്രാന്‍ താഹിര്‍