ഈ ലോകകപ്പിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ പോകുന്ന പാകിസ്താൻ സെമിയിൽ എത്തും എന്ന് തനിക്ക് പ്രതീക്ഷ ഉണ്ട് എന്ന് മുൻ പാകിസ്താൻ പേസർ മുഹമ്മദ് ആമിർ. 287 റൺസിന് മുകളിലോട് 284 പന്ത് ശേഷിക്കയോ വിജയിച്ചാൽ മാത്രമെ പാകിസ്താന് സെമിയിൽ എത്താൻ ആവുകയുള്ളൂ. പാകിസ്താന് ഇംഗ്ലണ്ടിനെതിരെ ഒരു വലിയ വിജയം നേടാൻ ആകും എന്ന് ആമിർ പറഞ്ഞു.
ക്രിക്കറ്റിന്റെ പ്രവചനാതീതം ആണെനന്നും ഫഖർ സമാൻ മികച്ച ഫോമിലാണെന്നുംമുഹമ്മദ് ആമിർ പ്രതീക്ഷ പങ്കുവെച്ചു. മൊത്തം 400-450 റൺസ് പോസ്‌റ്റ് ചെയ്യാനും ഇംഗ്ലണ്ടിനെ 100 റൺസിൽ താഴെ ഔട്ട് ആക്കാനും പാകിസ്‌താനിന് ശേഷിയുണ്ടെന്ന് ഒരു ടിവി ഷോയിൽ അമീർ പറഞ്ഞു.
“പാക്കിസ്ഥാന് 400-450 റൺസ് സ്കോർ ചെയ്യാനും ഇംഗ്ലണ്ടിനെ 100-ന് താഴെയായി പരിമിതപ്പെടുത്താനും കഴിയും. ന്യൂസിലൻഡിനെതിരെ ഫഖർ സമാന് കളിച്ചതു പോലെ തന്നെ പോയാൽ ഇത് ഒരു സാധ്യതയാണ്. ക്രിക്കറ്റിൽ എന്ത് നടക്കും നിങ്ങൾക്കറിയില്ല, ഞാൻ പ്രതീക്ഷയോടെ കാണുന്നു, ”മുഹമ്മദ് ആമിർ പറഞ്ഞു.