പാകിസ്താന്റെ ബൗളിംഗ് വീണ്ടും പരാജയപ്പെട്ടു, 350നു മേലെ അടിച്ച് ഓസ്ട്രേലിയ

Newsroom

പാകിസ്താൻ ബൗളിംഗ് ഒരിക്കൽ കൂടെ പരാജയപ്പെടുന്നത് കണ്ട മത്സരത്തിൽ ഓസ്ട്രേലിയ 351 റൺസ് നേടി‌‌. ലോകകപ്പിനു മുന്നെയുള്ള അവസാന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 351/7 എന്ന മികച്ച സ്കോർ നേടി. 71 പന്തിൽ നിന്ന് 77 റൺസ് മാക്സ്‌വെൽ ടോപ് സ്കോറർ ആയി‌. 6 സിക്സും 5 ഫോറും മാക്സ്‌വെൽ നേടി. മാക്സ്‌വെൽ ബാറ്റു കൊണ്ട് കൂടെ ഫോമിൽ എത്തിയത് ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഊർജ്ജമാകും.

ഓസ്ട്രേലിയ 23 10 03 17 53 25 505

30 പന്തിൽ 48 റൺസ് എടുത്ത് ജോഷ് ഇംഗിലിഷ്, 40 പന്തിൽ 50 റൺസ് എടുത്ത ഗ്രീൻ, 33 പന്തിൽ 48 റൺസ് എടുത്ത വാർണർ, 31 പന്തിൽ നിന്ന് 40 എടുത്ത ലബുഷാനെ എന്നിവരും ഓസ്ട്രേലിയക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങി. 31 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്ത ഉസാമ മിർ മാത്രമാണ് പാകിസ്താനായി ബൗൾ കൊണ്ട് തിളങ്ങിയത്‌. ഹാരിസ് റൗഫ് 9 ഓവറിൽ 97 റൺസ് ആണ് വഴങ്ങിയത്.