മാറ്റങ്ങളില്ലാതെ ന്യൂസിലാണ്ടും ബംഗ്ലാദേശും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കെയിന്‍ വില്യംസണ്‍

Sayooj

ലോകകപ്പിലെ തങ്ങളുടെ രണ്ടാം ജയം തേടിയുള്ള ബംഗ്ലാദേശിന്റെയും ന്യൂസിലാണ്ടിന്റെയും പോരാട്ടം ഇന്ന്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുക ബംഗ്ലാദേശാണ്. കെയിന്‍ വില്യംസണ്‍ ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ മത്സരങ്ങളില്‍ വിജയിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും എത്തുന്നത്.

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസ്ദൈക്ക് ഹൊസൈന്‍, മെഹ്ദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, ടോം ലാഥം, റോസ് ടെയിലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്