500 എന്ന സ്കോറിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ക്രിക്കറ്റ് കളിയ്ക്കുക ആഘോഷമാക്കുക എന്നത് മാത്രം ലക്ഷ്യം

Sports Correspondent

2019 ഇംഗ്ലണ്ട് ലോകകപ്പില്‍ ഏകദിനത്തില്‍ 500 റണ്‍സ് മറികടക്കുന്ന ടീമുണ്ടാകുമെന്ന് ഏവരും പരക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ തനിയ്ക്ക് അതിനെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ക്രിക്കറ്റ് ലോകകപ്പില്‍ കളിയ്ക്കാനാകുന്നുവെന്ന ആവേശമുണ്ട്, ഇവിടെ ഞങള്‍ എത്തിയിരിക്കുന്നത് നല്ല ക്രിക്കറ്റ് കളിയ്ക്കുക, അതാസ്വദിക്കുക എന്നത് മാത്രം ലക്ഷ്യമാക്കിയാണെന്നും ഫാഫ് പറഞ്ഞു.

ലോകക്രിക്കറ്റിനെ താനാരാണെന്ന് കാഗിസോ റബാഡ കാണിച്ച് കൊടുക്കുന്ന ലോകകപ്പാണ് ഇതെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിചേര്‍ത്തു. ഡെയില്‍ സ്റ്റെയിന്‍ ആദ്യ മത്സരത്തിനില്ലാത്തത് ടീമിനു തിരിച്ചടിയാണെങ്കിലും ടീം സര്‍വ്വ സന്നാഹവുമായി തയ്യാറായിക്കഴിഞ്ഞുവെന്നും ഫാഫ് പറഞ്ഞു. ഞങ്ങള്‍ മികച്ച ക്രിക്കറ്റ് ടീമാണ്, ആ വിശ്വാസം സ്വയം വേണം. ആര്‍ക്കും സൂപ്പര്‍മാന്‍ ആവാനാകില്ല, അതിനാല്‍ തന്നെ കരുതലോടെ മത്സരത്തെ സമീപിക്കണമെന്നും ഫാഫ് പറഞ്ഞു.