കൊഹ്ലിക്കും ഇന്ത്യൻ ടീമിനും വിജയാശംസകളുമായി തോമസ് മുള്ളർ

Jyotish

വിരാട് കൊഹ്ലിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ലോകകപ്പ് വിജയമാശംസിച്ച് ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ താരം തോമസ് മുള്ളർ. ജർമ്മനിയുടെ ആരാധകനായ വിരാട് കൊഹ്ലിക്കും സംഘത്തിനും ലോകകപ്പിൽ വിജയമാശംസിക്കുന്നു എന്നാണ് ജർമ്മനിയോടൊപ്പം 2014ൽ ലോകകപ്പ് ഉയർത്തിയ മുള്ളർ ആശംസിച്ചത്.

ബയേൺ മ്യൂണിക്കിനോടൊപ്പം ഈ സീസണിൽ ബുണ്ടസ് ലീഗയും ജർമ്മൻ കപ്പും നേടാൻ മുള്ളർക്കായിരുന്നു. ബുധനാഴ്ചയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക ആണ് ഇന്ത്യയുടെ എതിരാളികൾ.