പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് പൂര്‍ത്തിയാക്കുവാന്‍ 15 മിനുട്ട് അധികം എടുത്തതിനു വിലക്ക് നേരിടുന്നതില്‍ നിന്ന് രക്ഷപ്പെട്ട് ഓയിന്‍ മോര്‍ഗന്‍. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് മൂന്നോവര്‍ പിന്നിലായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍ ഓയിന്‍ മോര്‍ഗന്‍ അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയായിരുന്നു. പൊതുവേ രണ്ടിലധികം ഓവറുകള്‍ പിന്നിലാണെങ്കില്‍ അത് വളരെ വലിയ പിഴയായാണ് ഐസിസി വിലയിരുത്തുന്നത്. സസ്പെന്‍ഷന്‍ പോയിന്റ് ലഭിച്ചാല്‍ രണ്ട് ഏകദിനങ്ങളിലോ ടി20യില്‍ നിന്നോ വിലക്ക് ക്യാപ്റ്റന്‍ നേരിടേണ്ടി വന്നത്. രണ്ട് ലോകകപ്പ് മത്സരങ്ങളായിരുന്നു നിലവിലെ സാഹചര്യങ്ങളില്‍ മോര്‍ഗന് നഷ്ടമാവുമായിരുന്നത്.
അതേ സമയം പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനു 20 ശതമാനം പിഴയും പാക് താരങ്ങള്‍ക്ക് 10 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.