ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് എതിരെ ബൗൾ ചെയ്യാൻ ബൗളർമാർ ഭയക്കുന്നുണ്ടാകും എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. രോഹിത് ഇങ്ങനെ ബാറ്റ് ചെയ്യുന്നത് കണ്ടാൽ എല്ലാ ടീമിനും വലിയ സമ്മർദ്ദം ഉണ്ടാകും. നിങ്ങൾ അവനോട് എവിടെയാണ് പന്തെറിയുക?. മിസ്ബാഹ് ചോദിക്കുന്നു.

നിങ്ങൾ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുകയാണെങ്കിൽ, അവൻ ഒരു ബൗണ്ടറിക്ക് അടിക്കുന്നു, നിങ്ങൾ നേരെ പന്ത് എറിഞ്ഞാൽ, അവൻ നിങ്ങളെ നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ ഉയർതത്തി അടിക്കുന്നു, നിങ്ങൾ ഷോട്ട് പിച്ച് ചെയ്താൽ, അവൻ നിങ്ങളെ സ്ക്വയറിലേക്ക് അടിക്കും. അവൻ ബാറ്റ് ചെയ്യുന്ന രീതിയിൽ, പിഴവിന്റെ മാർജിൻ ഇല്ല, ബൗളർമാർക്ക് എവിടെ ബൗൾ ചെയ്യണമെന്ന് ഒരു സൂചനയും ഉണ്ടാകില്ല” മിസ്ബ.
രോഹിത് ശർമ്മ ഇത്രയും നല്ല ഫോമിലായിരിക്കുമ്പോൾ, പന്ത് എവിടെ അറിയണം എന്ന് അറിയാതെ ബൗളർമാർ വിഷമത്തിലാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.














