മാക്സ്‌വെൽ കളിച്ചതു പോലൊരു ഇന്നിംഗ്സ് ഇനി ഒരിക്കലും കാണാൻ ആകില്ല എന്ന് പോണ്ടിംഗ്

Newsroom

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് ഇതിഹാസ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്‌. ഇതുപോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല എന്നും ഇനി കാണാൻ ആകുമെന്ന് തോന്നുന്നില്ല എന്നും പോണ്ടിംഗ് പറഞ്ഞു. 128 പന്തിൽ 201 റൺസ് എടുത്തായിരുന്നു മാക്സ്‌വെൽ ഓസ്ട്രേലിയയെ ഇന്നലെ വിജയത്തിൽ എത്തിച്ചത്.

പോണ്ടിംഗ് 23 11 08 09 09 40 420

“ഞാൻ ഒരുപാട് മത്സരങ്ങൾ കണ്ടിട്ടുണ്ട്, ഭാഗമായിട്ടുണ്ട്, ഇങ്ങനെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനിയൊരിക്കലും അത്തരത്തിലുള്ള എന്തെങ്കിലും ഒരു ഇന്നിങ്സ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഞാൻ വളരെ ആശ്ചര്യപ്പെടും,” മത്സരത്തിന് ശേഷം പോണ്ടിംഗ് പറഞ്ഞു.

“ആ ഘട്ടത്തിൽ, അഫ്ഗാനിസ്ഥാൻ മികച്ച നിലയിൽ ആയിരുന്നു, അവർക്ക് കഴിയുന്നത്ര സമ്മർദ്ദം ഓസ്‌ട്രേലിയക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു,” പോണ്ടിംഗ് പറഞ്ഞു.

“മാക്സ്വെലിന് രണ്ട് തവണ ഭാഗ്യം ലഭിച്ചു, പിന്നീട് നടന്നത് ചരിത്രമാണ്. ഇത് വളരെക്കാലം നമ്മൾ സംസാരിക്കാൻ പോകുന്ന ഒരു ഇന്നിംഗ്സാണ്. ഒരു സമയത്ത് ഓസ്‌ട്രേലിയക്ക് വിജയിക്കാനുള്ള സാധ്യത 0.3 ശതമാനമായിരുന്നു, ഇത് ഒരു അത്ഭുതമാണ്,” പോണ്ടിംഗ് പറഞ്ഞു.