ശ്രീലങ്കയ്ക്കെതിരെയുള്ള പിച്ച് പച്ചപ്പ് നിറഞ്ഞതായിരുന്നുവെന്നും തങ്ങള്‍ അത് മുതലാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി മാറിയ മാറ്റ് ഹെന്‍റി. ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും എറിഞ്ഞ് തകര്‍ത്തപ്പോള്‍ ശ്രീലങ്ക വെറും 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇത്തരം പിച്ച് പൊതുവേ ക്രിക്കറ്റില്‍ ലഭിയ്ക്കാറില്ല, പൊതുവേ ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായ പിച്ചാണ് എപ്പോളും ലഭിയ്ക്കുക, ഈ മത്സരത്തില്‍ ബൗളിംഗ് അനുകൂലമായ പിച്ച് ലഭിയ്ക്കുകയും ചെയ്തു ഞങ്ങളത് മുതലാക്കുകയും ചെയ്തുവെന്ന് മാറ്റ് ഹെന്‍റി പറഞ്ഞു.
കൂടാതെ ഇത്തരം പിച്ചുകളിലെ വലിയ വ്യത്യാസം എന്തെന്നാല്‍ ബൗളര്‍മാര്‍ക്ക് വേണ്ട പിന്തുണ ഫീല്‍ഡര്‍മാര്‍ നല്‍കുമ്പോളാണെന്നും മാറ്റ് ഹെന്‍റി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ ഫീല്‍ഡര്‍മാര്‍ മികച്ച് നിന്നുവെന്നും അത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമായി എന്നും മാറ്റ് ഹെന്‍റി പറഞ്ഞു.