ആയിരങ്ങൾ അണിനിരന്ന് ലിവർപൂളിന്റെ ട്രോഫി പരേഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ലിവർപൂൾ ആ കിരീട നേട്ടം ആഘോഷിക്കാ വമ്പൻ പരേഡ് തന്നെ നടത്തി. ഇന്നലെ ആണ് മേഴ്സിസൈഡിനെ ചുവപ്പ് അണിയിച്ചു കൊണ്ട് ഗംഭീര ട്രോഫി പരേഡ് നടന്നത്. ആയിരക്കണക്കിന് ലിവർപൂൾ ആരാധകർ പരേഡിന്റെ ഭാഗമായി. നീണ്ട കാലത്തിനു ശേഷം ലഭിച്ച കിരീടം ആഘോഷമാക്കി തന്നെ ലിവർപൂൾ ആരാധകർ മാറ്റുകയായിരുന്നു.

തുറന്ന ചുവപ്പ് ബസിൽ ആയിരുന്നു താരങ്ങൾ യാത്ര ചെയ്തത്. ഏഴു സീസണുകൾക്ക് ശേഷമാണ് ലിവർപൂൾ ഒരു കിരീടം നേടുന്നത്. ഇന്നലെ ടോട്ടൻഹാമിനെ തോൽപ്പിച്ച് കൊണ്ട് ലിവർപൂൾ നേടിയത് അവരുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ലിവർപൂളിന്റെ എല്ലാ താരങ്ങളും പരിശീലകരും പരേഡിന്റെ ഭാഗമായി. ഈ പരേഡ് കഴിഞ്ഞതോടെ സീസൺ കഴിഞ്ഞതിനാൽ താരങ്ങൾ ഇനി വിശ്രമത്തിലായിരിക്കും.