വിരാട് കോഹ്ലിക്ക് മുകളിൽ ഇനി ആരുമില്ല. ഏകദിന സെഞ്ച്വറിയിലെ റെക്കോർഡ് കോഹ്ലി ഇന്ന് തന്റെ പേരിലാക്കി. ഇന്ന് വാങ്കെഡെയിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ആണ് കോഹ്ലി തന്റെ അമ്പതാം ഏകദിന സെഞ്ച്വറി കുറിച്ചത്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി എന്ന റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്.
ഈ ലോകകപ്പിലെ കോഹ്ലിയുടെ മൂന്നാം സെഞ്ച്വറിയാണിത്. നേരത്തെ ബംഗ്ലാദേശിന് എതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. ഇന്ന് വാങ്കെഡെയിൽ അനായാസം ബാറ്റു ചെയ്ത് കോഹ്ലി ഒരി ചാൻസ് പോലു നൽകാതെ സെഞ്ച്വറിയിലേക്ക് മാർച്ച് ചെയ്തു. 106 പന്തിൽ നിന്ന് ആയിരുന്നു കോഹ്ലി സെഞ്ച്വറിയിൽ എത്തിയത്. 1 സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ സെഞ്ച്വറി.
279 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി 50 സെഞ്ച്വറിയിൽ എത്തിയത്. സച്ചിൻ 452 ഇന്നിംഗ്സിൽ നിന്നായിരുന്നു 49 സെഞ്ച്വറി നേടിയത്. 31 സെഞ്ച്വറി നേടിയ രോഹിത് ശർമ്മയാണ് സെഞ്ച്വറിയിൽ മൂന്നാം സ്ഥാനത്ത്.