കോഹ്ലി ആണ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്തത് എന്ന് നവീൻ ഉൾ ഹഖ്

Newsroom

2023 ലോകകപ്പിനിടെ തങ്ങൾ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ മുൻകൈയെടുത്തത് വിരാട് കോഹ്ലി ആണെന്ന് അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾ ഹഖ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടയിൽ ഇരുവരും ഹഗ് ചെയ്ത് കൊണ്ട് പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയിരുന്നു‌. കഴിഞ്ഞ ഐ പി എല്ലിൽ ആയിരുന്നു കോഹ്ലിയും നവീനും തമ്മിൽ ഉരസിയത്.

കോഹ്ലി 23 11 18 01 55 30 744

“കോഹ്ലി എന്നോട് പറഞ്ഞു ‘നമുക്ക് ഇത് തീർക്കാം.’ എന്ന് ഞാൻ പറഞ്ഞു അതെ നമുക്ക് ഇത് തീർക്കാം, ഞങ്ങൾ അത് പറഞ്ഞു ചിരിച്ചു, കെട്ടിപ്പിടിച്ചു, മുന്നോട്ട് നീങ്ങി, അതിനുശേഷം നിങ്ങൾ എന്റെ പേര് കേൾക്കില്ലെന്നും ആൾക്കൂട്ടത്തിന്റെ പിന്തുണ മാത്രമേ നിങ്ങൾക്ക് കേൾക്കൂ എന്നും കോഹ്ലി പറഞ്ഞു,” നവീൻ പറഞ്ഞു.

ലഖ്‌നൗ സൂപ്പർജയന്റ്‌സിനോട് സംസാരിച്ച അഫ്ഗാൻ പേസർ, ഇന്ത്യയിൽ തങ്ങൾക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും സംസാരിച്ചു.

“ഇന്ത്യയ്‌ക്കെതിരായ ആ ഒരു കളി ഒഴികെ എല്ലാ മത്സരങ്ങളിലും ഞങ്ങൾക്ക് പിന്തുണ ലഭിച്ചു. ഞങ്ങൾക്ക് ഒരു ഹോം മത്സരം ഒരു തോന്നൽ ലഭിച്ചു,” നവീൻ പറഞ്ഞു.