ഇന്ത്യ അവരുടെ ബാറ്റിംഗ് ഓർഡറിൽ കാര്യമായ മാറ്റം വരുത്തണം എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. ശ്രേയസിന് പകരം കെഎൽ രാഹുലിനെ നാലാം നമ്പറിൽ പ്രൊമോട്ട് ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിലവിലെ ഫോമിൽ ശ്രേയസ് ഹാർദിക് വന്നാൽ ടീമിൽ നിന്ന് പുറത്ത് പോകും എന്നും മിസ്ബാഹ് പറയുന്നു.
“ഞാൻ ഒന്നാം ദിവസം മുതൽ പറയുന്നു, കെ എൽ രാഹുൽ ഒരു ക്ലാസ് പ്ലെയറാണ്, അദ്ദേഹം അഞ്ചാം നമ്പറിൽ എത്തുന്നത് വളരെ വൈകി പോകുന്നു; അവൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം … കെ എൽ രാഹുൽ നാലാം നമ്പറിലുണ്ടെങ്കിൽ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോൾ, ശ്രേയസിന് കാര്യങ്ങൾ ബുദ്ധിമുട്ടാകും” മിസ്ബ പറഞ്ഞു.
ശ്രേയസിന്റെ ഷോട്ട് ബോളിലെ ബാറ്റിങ്ങിനെയും ഹാർദിക് വിമർശിച്ചു. “അവൻ എപ്പോഴും ഷോർട്ട് ബോൾ പ്രതീക്ഷിക്കുന്നു, ഇംഗ്ലണ്ടിനെതിരെ പോലെ പുള്ളിന് അനുയോജ്യമല്ലാത്ത ഷോർട്ട്-ഓഫ്-ലെംഗ്ത്ത് പന്തുകൾക്കെതിരെ പോലും, അവൻ ഷോട്ടിനായി പോകുന്നു. അത്, നിങ്ങൾ ഷോർട്ട് ബോളിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് കൊണ്ടാണ്, അത് അവരെ കുഴപ്പത്തിലാക്കുന്നു, ”മിസ്ബ ‘എ’ സ്പോർട്സിൽ പറഞ്ഞു.