കെ എൽ രാഹുലിനെ താൻ രാഹുൽ എന്ന് വിളിക്കാറില്ല എന്നും അവനെ ക്ലാസ്സ് എന്നാണ് വിളിക്കുന്നത് എന്നുൻ ഇർഫാൻ പഠാൻ. അദ്ദേഹത്തിന്റെ ബാറ്റിംഗ് ക്ലാസ് ആണെന്നും അവനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇർഫാൻ പറഞ്ഞു. അവന്റെ വിളിപ്പേരും KL രാഹുലിനെ എനിക്ക് ശരിക്കും ഇഷ്ടമുള്ളതും. ഏഷ്യാ കപ്പിൽ അവൻ നടത്തിയ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ഇപ്പോൾ നമ്മൾ കാണുന്നത് രാഹുലിന്റെ 2.0 പതിപ്പാണ്. ഇർഫാൻ പറഞ്ഞു.
“വളരെയധികം തയ്യാറെടുപ്പുകൾ ഇല്ലാതിരുന്നത് അവനെ സഹായിക്കുമെന്ന് പാകിസ്താനെതിരായ മത്സരം അവനെ പഠിപ്പിച്ചുവെന്ന് ഞാൻ കരുതുന്നു. ആറ് മാസത്തെ ഇടവേള അവനെ കൂടുതൽ മികച്ച കളിക്കാരനാകാൻ സഹായിച്ചു. ഇപ്പോൾ അവൻ അവന്റെ കളി ആസ്വദിക്കുകയാണ്. അത്തരത്തിലുള്ള കെ എൽ രാഹുലിനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്” ഇർഫാൻ പറഞ്ഞു.
“ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ട ഒരു താരം ഇപ്പോൾ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നു, സ്പിൻ കളിക്കാനും നന്നായി പേസ് കളീക്കാനുൻ കഴിവുള്ള ഒരു താരമാണ് രാഹുൽ.” പത്താൻ പറഞ്ഞു