പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്, ഗിൽ ടീമിൽ തിരികെയെത്തി

Newsroom

Picsart 23 10 13 22 28 35 736
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ ഏവരും കാത്തു നിൽക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ഇന്ത്യ ടോസ് നേടി. ടോസ് വിജയിച്ച ഇന്ത്യ ക്യാപ്റ്റൻ രോഹിത് ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇരുടീമുകളും ഇതിനു മുമ്പ് കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചാണ് ഈ മത്സരത്തിന് എത്തുന്നത്. ഇന്ത്യൻ ടീമിൽ ഗിൽ തിരികെയെത്തി. ഇഷാൻ കിഷനു പകരമാണ് ഗിൽ ടീമിൽ എത്തുന്നത്.

ഇന്തുഅ 23 10 14 00 03 33 781

ഇന്ത്യൻ ടീമിൽ വേറെ മാറ്റം ഒന്നുമില്ല. പാകിസ്താൻ ടീം കഴിഞ്ഞ വിജയത്തിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെ ആണ് ഇറങ്ങുന്നത്. ടോസ് കിട്ടിയിരുന്നു എങ്കിൽ ഞങ്ങളും ബൗൾ ചെയ്യാൻ തീരുമാനിച്ചേനെ എന്ന് ബാബർ അസവും പറഞ്ഞു.

🇮🇳 (Playing XI): Rohit Sharma (c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj

🇵🇰 (Playing XI): Abdullah Shafique, Imam-ul-Haq, Babar Azam (c), Mohammad Rizwan (wk), Saud Shakeel, Iftikhar Ahmed, Shadab Khan, Mohammad Nawaz, Hasan Ali, Shaheen Afridi, Haris Rauf