ഓസ്ട്രേലിയന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി ഖവാജയുടെ പരിക്ക്

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 326 റണ്‍സെന്ന ശ്രമകരമായ ലക്ഷ്യം ചേസ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി ഉസ്മാന്‍ ഖവാജയുടെ പരിക്ക്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി നില്‍ക്കുകയായിരുന്ന ഖവാജ പേശി വലിവ് മൂലം അഞ്ചാം ഓവറില്‍ തിരികെ പവലിയനിലേക്ക് റിട്ടയര്‍ ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പിന്നീട് പകരമെത്തിയ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെയും നഷ്ടമായ ടീം ഇപ്പോള്‍ 13 ഓവറില്‍ 62/2 എന്ന സ്കോര്‍ നേടി നില്‍ക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിക്കാത്ത പക്ഷം ഇംഗ്ലണ്ടിനെയാവും സെമിയില്‍ ഓസ്ട്രേലിയ നേരിടേണ്ടി വരിക. അത് മാത്രമല്ല നിലവില്‍ തന്നെ പരിക്കേറ്റഅ ഷോണ്‍ മാര്‍ഷിനെ നഷ്ടമായ ടീമിന് ഖവാജയുടെ പരിക്ക് ഇരട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. താരം തിരികെ ഇന്ന് ബാറ്റിംഗിനെത്തുമോ അതോ അടുത്ത മത്സരത്തിലും പുറത്തിരിക്കേണ്ടി വരുമോ എന്നതില്‍ വ്യക്തത ഇനിയും വരാനിരിക്കുന്നതേയുള്ളു.