ബ്രസീലിയൻ ഡിഫൻഡർ റോഡ്രിഗോ ഇനി ഉഡിനെസെയിൽ

ബ്രസീലിയൻ ഡിഫൻഡർ റോഡ്രിഗോ ബെകാവോ ഇറ്റാലിയൻ ക്ലബായ ഉഡിനെസെയിൽ എത്തി. 23കാരനായ ബെകാവോയെ 7 മില്യൺ നൽകിയാണ് ബഹിയ ക്ലബിൽ നിന്ന് ഉഡിനെസെ സ്വന്തമാക്കിയത്. സെന്റർ ബാക്കായ താരം കഴിഞ്ഞ സീസണിൽ റഷ്യൻ ക്ലബായ സി എസ് കെ എ മോസ്കോയ്ക്ക് വേണ്ടി ലോണടിസ്ഥാനത്തിൽ കളിച്ചിരുന്നു. ആ പ്രകടനമാണ് താരത്തെ ഇപ്പോൾ ഉഡിനെസെയിൽ എത്തിച്ചത്.

18 മാസം സി എസ് കെ എയിൽ കളിച്ച റോഡ്രിഗോ 36 മത്സരങ്ങൾ അവിടെ കളിച്ചിരുന്നു. 7 മില്യണോടൊപ്പം താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ ഉഡിനെസെയ്ക്ക് ലഭിക്കുന്ന തുകയുടെ പകുതിയും ബാഹിയ ക്ലബിന് നൽകേണ്ടി വരും. ബാഹിയയുടെ യൂത്ത് ടീമിലൂടെ തന്നെ വളർന്ന താരമാണ് റോഡ്രിഗോ.

Previous articleഓസ്ട്രേലിയന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി ഖവാജയുടെ പരിക്ക്
Next articleലോകകപ്പില്‍ ഒരു പതിപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മക്ഗ്രാത്തിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും