തോൽവിയിലും തലയുയർത്തി വില്ല്യംസൺ, മടങ്ങുന്നത് ലോകകപ്പ് റെക്കോർഡുമായി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനൽ കെയ്ൻ വില്ല്യംസണിനും ന്യൂസിലാന്റിനും സമ്മാനിച്ചത് നിരാശയാണെങ്കിലും മടങ്ങിപ്പോക്ക് ഒരു ലോകകപ്പ് റെക്കോർഡ് സ്വന്തം പേരിലാക്കിയാണ്. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന നായകൻ എന്ന റെക്കോർഡാണ് ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ സ്വന്തമാക്കിയത്.

2007 ലോകകപ്പില്‍ 548 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയുടെ റെക്കോർഡാണ് ഇന്നലെ പഴങ്കഥയായത്. 578 റൺസാണ് ഈ ലോകകപ്പിൽ വില്ല്യംസണ് നേടിയത്. ലോകകപ്പിൽ ഏറ്റവുമധികം റൺസ് അടിച്ച ക്യാപ്റ്റനും ഈ ലോകകപ്പിലെ ലോകകപ്പിലെ ഏറ്റവും മികച്ച കളികാരനുള്ള അവാർഡും വില്ല്യംസണിന്റെ പേരിലാണ്. 2 സെഞ്ചുറികളും 2 അർധ സെഞ്ചുറികളും ഉൾപ്പെടും ഈ റൺ വേട്ടയിൽ. ലോകകപ്പിൽ ന്യൂസിലാന്റ് നേടിയ ആകെ റൺസിന്റെ 30 ശതമാനത്തോളം വരും ക്യാപ്റ്റൻ വില്ല്യംസണിന്റെ സംഭാവന.