ഡേവിഡ് വില്ലി പുറത്ത്, ജോഫ്ര ആര്‍ച്ചര്‍ ലോകകപ്പിനു, ലിയാം ഡോസണും അവസാന പതിനഞ്ചില്‍

Sports Correspondent

പുറത്ത് വന്ന അഭ്യൂഹങ്ങള്‍ ശരിയെന്ന തെളിയിച്ച് ജോഫ്ര ആര്‍ച്ചറെ ലോകകപ്പില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. അതേ സമയം ഡേവിഡ് വില്ലി, ജോ ഡെന്‍ലി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. വിലക്കിലുള്ള താരം അലെക്സ് ഹെയില്‍സ് ആണ് പുറത്ത് പോയ മറ്റൊരു താരം. ജോ ഡെന്‍ലിയ്ക്ക് പകരം ലിയാം ഡോസണും ടീമിലേക്ക് എത്തി. ഹെയില്‍സിനു പകരം ജെയിംസ് വിന്‍സ് ടീമിലേക്ക് എത്തുകയായിരുന്നു.

മികച്ച ബൗളിംഗ് പ്രകടനം പാക്കിസ്ഥാനെതിരെ പുറത്തെടുത്തുവെങ്കിലും ടീമിലേക്കുള്ള ഡേവിഡ് വില്ലിയുടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

ഇംഗ്ലണ്ട്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, ടോം കറന്‍, ലിയാം ഡോസണ്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ജെയിംസ് വിന്‍സ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ്.