ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് ലോകകപ്പ് സ്ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ടീമുകള്‍ പ്രഖ്യാപിക്കുന്നത് പ്രാഥമിക സ്ക്വാഡ് ആണ്. മേയ് 20നു അകം ടീമുകള്‍ക്ക് ഐസിസിയുടെ അനുമതിയില്ലാതെ ഈ ടീമുകളില്‍ മാറ്റം വരുത്താവുന്നതാണ്. പാക്കിസ്ഥാനെതിരെ മേയ് 19നു അവസാനിക്കുന്ന പരമ്പരയ്ക്ക് ശേഷമാവും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇംഗ്ലണ്ടിനെ ഓയിന്‍ മോര്‍ഗന്‍ ആണ് നയിക്കുന്നത്. പാക്കിസ്ഥാനെതിരെ കളിക്കുന്ന ടീമിലെ 17 അംഗങ്ങള്‍ക്കും ലോകകപ്പ് സാധ്യതയുണ്ടെന്നാണ് ഇംഗ്ലണ്ടിന്റെ ദേശീയ സെലക്ടര്‍ എഡ് സ്മിത്ത് പറഞ്ഞത്. ഏപ്രില്‍ 23നു മുമ്പ് പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിക്കണമെന്ന ഐസിസിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് ഈ പ്രഖ്യാപനമെന്നും സ്മിത്ത് പ്രതികരിച്ചു.
ലോകകപ്പ് സ്ക്വാഡ്: ജോണി ബൈര്‍സ്റ്റോ, ജേസണ്‍ റോയ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, അലക്സ് ഹെയില്‍സ്, ടോം കറന്‍, ജോ ഡെന്‍ലി, ഡേവിഡ് വില്ലി.