ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ടീമിനെക്കാള്‍ കരുത്തര്‍

Sayooj

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യയെക്കാള്‍ കരുത്തരായ ടീമാണ് നിലവിലെ ഇന്ത്യയെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഈ അനുഭവസമ്പത്ത് മുഴുവന്‍ നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം പുറത്തെടുക്കുന്നതിനെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

ടീമില്‍ വളരെ അധികം പ്രതീക്ഷ ആരാധകര്‍ക്കുണ്ടെന്നും അത് സ്വാഭാവികമായ കാര്യമാണെന്നും ഏറെ നാളായി മികവ് പുലര്‍ത്തുന്ന ഒരു ടീമില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്ന കാര്യം മാത്രമാണ് ഇതെന്നും വിരാട് കോഹ്‍ലി പറ‍ഞ്ഞു. താന്‍ ഓരോ തവണ ബാറ്റ് ചെയ്യാനിറങ്ങുമ്പോളും ആരാധകര്‍ ശതകമാണ് പ്രതീക്ഷിക്കുന്നത്, എന്നാല്‍ 100, 60, 40 എന്ത് തന്നെ ആയാലും ഇന്ത്യയുടെ വിജയത്തിനു അത് ഉപകരിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് തന്റെ ശ്രമമെന്നും വിരാട് കോഹ്‍ലി പറഞ്ഞു.