ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ അപരാജിതരായി കുതിക്കുന്ന ഇന്ത്യയുടെ ദൗർബല്യങ്ങൾ മറ്റു ടീമുകൾക്ക് കാണിച്ച് കൊടുത്ത് അഫ്ഗാനിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ഞെട്ടിച്ചതിനു ശേഷമാണു 11 റൺസിന് കീഴടങ്ങിയത്. അവസാന ഓവറിൽ ഷമി നേടിയ ഹാട്രിക്ക് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരം ജയിച്ചെങ്കിലും അഫ്ഗാൻ സ്പിന്നർമാർക്ക് മുൻപിൽ ഇന്ത്യൻ ബാറ്റസ്മാൻമാർ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിറയെ വെറും 224 റൺസിൽ ഒതുക്കാൻ അവർക്കായി. സ്പിൻ ബൗളർമാരെ നേരിടാൻ ഇന്ത്യ മികച്ചവരാണെന്ന വിശ്വാസമാണ് ഇന്നലെ അഫ്ഗാനിസ്ഥാൻ തകർത്തത്. ഈ ലോകകപ്പിൽ ഇതുവരെ സ്പിന്നർമാർക്ക് വിക്കറ്റ് നൽകാതിരുന്ന ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ അഞ്ചു വിക്കറ്റുകളാണ് സ്പിന്നർമാർക്ക് നൽകിയത്. റഷീദ് ഖാനും മുജീബ് റഹ്‍മാനും മുഹമ്മദ് നബിയും റഹ്മത് ഷായും ചേർന്ന സ്പിൻ സഖ്യമാണ് ഇന്ത്യയെ 224 റൺസിൽ പിടിച്ചുകെട്ടിയത്.
സ്പിൻ ബൗളർമാരെ നേരിടാൻ ഇന്ത്യൻ ബൗളർമാർ മികച്ചതാണെന്ന് വിശ്വാസമാണ് ഇതോടെ ഇല്ലാതെയായത്. അടുത്ത മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ ഉപയോഗിച്ച ഈ തന്ത്രം മറ്റു ടീമുകളും പരീക്ഷിച്ചേക്കാം.