ലോകകപ്പിനു മുന്നേയുള്ള ഇന്ത്യയുടെ നെതർലന്റ്സിന് എതിരായ അവസാന സന്നാഹ മത്സരവും ഉപേക്ഷിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആതിഥ്യം വഹിക്കേണ്ടിയിരുന്ന മത്സരം ശക്തമായ മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. ടോസ് പോലും ഇന്ന് നടന്നില്ല.

തിരുവനന്തപുരത്ത് ഇന്നലെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ മഴ പ്രശ്നമായിരുന്നു എങ്കിലും രണ്ട് ഇന്നിംഗ്സിലുമായി 87 ഓവറുകൾ എറിയാൻ ഇന്നലെ ആയിരുന്നു. അതിനു മുന്നെ തിരുവനന്തപുരത്തെ രണ്ട് സന്നാഹ മത്സരങ്ങൾക്കും മഴ തടസ്സം സൃഷ്ടിച്ചതിനാൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യക്ക് ആകട്ടെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇനി ഇന്ത്യ ഒക്ടോബർ 8ന് ഓസ്ട്രേലിയക്ക് എതിരെ ലോകകപ്പിൽ ആകും ഇറങ്ങുക.














