ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ത്രയത്തെ നേരിടേണ്ടിവരാത്തത് തങ്ങളുടെ ഭാഗ്യമാണെന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ പറഞ്ഞു. ഇന്നത്തെ ബൗളിംഗും മുമ്പത്തെ കളിയും നോക്കുമ്പോൾ, തീർച്ചയായും, ഷമി, ബുമ്ര, സിറാജ് എന്നിവർക്ക് എതിരെ കളിക്കണ്ട എന്നത് ഞങ്ങളുടെ ഭാഗ്യമാണ്. എന്നാൽ അതേ സമയം, ഞങ്ങൾ അവരെ നെറ്റ്സിൽ നേഎഇടുന്നു. അതിനാൽ, മത്സരത്തിൽ ഇത് ഞങ്ങൾക്ക് സഹായകമാകുന്നു. ഒരു അധിക പ്രചോദനവും നൽകുന്നു.” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ അയ്യർ പറഞ്ഞു
“ഇപ്പോഴത്തെ ബൗളിംഗ് ആക്രമണം, അത് വളരെ മികച്ചതാണ്, ഏഷ്യാ കപ്പ് ഫൈനലിൽ, ഞാൻ പുറത്ത് ഇരിക്കുകയായിരുന്നു. പുറത്ത് നിന്ന്, ഇത് കാണുന്നത് അൽപ്പം വ്യത്യസ്തമായിരുന്നു. എന്നാൽ ഇപ്പോൾ മൈതാനത്ത് നിൽക്കുമ്പീൾ, ഇന്നത്തെ പ്രകടനം അതിശയകരമാണെന്ന് എനിക്ക് തോന്നി, പ്രത്യേകിച്ച് ബൗളർമാർ, അവർ അവസരത്തിനൊത്ത് നിലയുറപ്പിച്ച രീതി, രണ്ട് മൂന്ന് വിക്കറ്റുകൾ ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞപ്പോൾ, ഞങ്ങൾ അത് മുതലാക്കി. ഒരു ഫീൽഡിംഗ് യൂണിറ്റ് എന്ന നിലയിലും ഞങ്ങൾ കുറച്ച് നല്ല ക്യാച്ചുകൾ എടുത്ത് ബൗളർമാരെ പിന്തുണച്ചു.” ശ്രേയസ് പറഞ്ഞു.