ഇംഗ്ലണ്ട് ഇന്ത്യയിൽ ലോകകപ്പ് ഉയർത്തുക ആണെങ്കിക് അത് 2019ൽ നേടിയ കിരീട നേട്ടത്തേക്കാൾ മുകളിലാകും എന്ന് 2019ൽ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ആയിരുന്ന ഇയോൻ മോർഗൻ.
“2019 ലോകകപ്പിൽ എനിക്ക് ഉണ്ടായിരുന്ന വെല്ലുവിളികൾ ഈ ടൂർണമെന്റിൽ ജോസ് ബട്ലർ കടന്നുപോയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. 2015 നും 2019 നും ഇടയിൽ, നാട്ടിൽ ഏകദിന ലോകകപ്പ് നേടുക എന്നതായിരുന്നു ഞങ്ങളുടെ ഏക ശ്രദ്ധ. അത് അന്ന് ടീമിനെ ഏറെ സഹായിച്ചു. എന്നാൽ ബട്ലറിന് ആ അനുകൂല ഘടകങ്ങൾ ഇല്ല.” മോർഗൻ പറയുന്നു.
“ഇംഗ്ലീഷ് ക്രിക്കറ്റിൽ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകുന്ന ചിന്താഗതി ആണ്. ടി20യിലും ഏകദിനത്തിലും അവരുടെ മികച്ച ടീമിനെ അപൂർവ്വമായി മാത്രമെ ജോസ് ബട്ലറിന് ഈ ലോകകപ്പിനുള്ള ഒരുക്കത്തിൽ ലഭിച്ചിട്ടുള്ളൂ. ഒപ്പം ഇത് ഒരു ആഷസ് വർഷം കൂടിയായിരുന്നു.” മോർഗൻ പറഞ്ഞു