ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ഏറെ ബാധിച്ചത് അവരുടെ ബൗളർമാരുടെ ബാറ്റിംഗ് കഴിവാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഇന്ത്യയുടെ വാലറ്റത്ത് ഉള്ള ആർക്കും ബാറ്റ് ചെയ്യാൻ ആയത് വലിയ പ്രതിസന്ധി ഇന്ത്യക്ക് നൽകി എന്ന് നാസർ ഹുസൈൻ പറഞ്ഞു. ഷമി, കുൽദീപ്, ബുമ്ര, സിറാജ് എന്നിവർ ആരും ബാറ്റിംഗിൽ ഒട്ടും നല്ലത് അല്ലാത്തത് കൊണ്ടാണ് ഇന്ത്യ ഭയത്തോടെ കളിച്ചത് എന്നും നാസർ ഹുസൈൻ പറയുന്നു.
“ഇന്ത്യ ഇപ്പോഴും മികച്ച ടീമാണ് – പക്ഷേ പിച്ച് ഓസ്‌ട്രേലിയയെ കളിയിലേക്ക് കൊണ്ടുവന്നു, ഇന്ത്യയുടെ നാല് ബൗളർമാർക്ക് അത്ര നന്നായി ബാറ്റ് ചെയ്യാൻ കഴിയാത്ത് ഇന്ത്യയെ വേട്ടയാടി. അതുകൊണ്ടാണ് രാഹുലിനും കോഹ്‌ലിക്കും ആക്രമിച്ചു കളിക്കാൻ കഴിയാതിരുന്നത്.” നാസർ ഹുസൈൻ പറഞ്ഞു.
“എട്ടാം നമ്പറിൽ ഷമി ഇറങ്ങുന്ന അവസ്ഥയെ കുറിച്ച് അവർ ആശങ്കാകുലരായിരുന്നു” നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.